പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഹാജി റോഡിൽ

 പാപ്പിനിശ്ശേരി ഈദ്ഗാഹ് 




പാപ്പിനിശ്ശേരി:  പാപ്പിനിശ്ശേരി ഹാജി റോഡിൽ ഈദ്ഗാഹിൽ ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. കണ്ണൂർ കൗസർ ജുമാമസ്ജിദ് ഖത്തീബ് ഹിഷാമുത്വാലിബ് നമസ്കാരത്തിന് നേതൃത്വം നൽകി. റമദാനിൽ ആർജിച്ചെടുത്ത ആത്മീയ കരുത്ത് പുതിയ വെല്ലുവിളികൾ നേരിടാൻ ഉപയോഗിക്കണമെന്ന് ഖത്തീബ് വിശ്വാസികളെ ഉൽബോധിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗവുമായും മാനുഷിക ബന്ധങ്ങൾ ഊട്ടി വളർത്തണമെന്നും ഖത്തീബ് ഉണർത്തി. 

ഈദ് ഗാഹിൽ എത്തിയ കൊച്ചു കുട്ടികളെ മലർവാടി കളിപ്പാട്ടങ്ങൾ നൽകിയാണ് സ്വീകരിച്ചത്. എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ മധുരം വിതരണം ചെയ്തു. 

റമദാനിൽ മസ്ജിദുൽ ഈമാൻ കേന്ദ്രീകരിച്ച് നടന്ന ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയിച്ചവർക്ക് ഖത്തീബ് ക്യാഷ് അവാർഡുകൾ നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.