തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍

 സ്കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.



തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പം-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനില ഒരു മകളുണ്ട്. സഹോദരന്‍: ശര്‍ബിന്‍രാജ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.