എ.ഐ ക്യാമറ: ഒരു മാസം പിഴ ഈടാക്കില്ല; മെയ് 19 വരെ ബോധവത്ക്കരണം




തിരുവനന്തപുരം | സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള എ ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരു മാസം പിഴ ഈടാക്കില്ല. മെയ് 19 വരെ ബോധവത്ക്കരണം നടത്തുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അറിയിച്ചു. എ ഐ ക്യാമറകള്‍ ഉള്‍പ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 


ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എ ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രധാന അപകട മേഖലകള്‍, നിയമ ലംഘനം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 675 എഐ കാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരിക്കുക. സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4ജി സംവിധാനത്തിലും ആണ് ക്യാമറ പ്രവര്‍ത്തിക്കുക.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.