വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ അവസരം




ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാൻ അവസരം. അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതലാണ് ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 28 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.


അതത് സ്കൂളിൽ നിന്ന് പരീക്ഷാഭവന്റെ ഐ എക്സാംസ് പോർട്ടലിലൂടെ അപേക്ഷ നൽകിയ ശേഷം അതിന്റെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. തുടർന്ന് പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും ഏപ്രിൽ 29-ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം.


ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ) പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്. അതേ സമയം, വിവിധ ഇനങ്ങളുമായി ബന്ധപ്പെട്ട് നൽകുന്ന ഗ്രേസ് മാർക്കുകളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.