ആലക്കോട് സ്വദേശിയായ വിമുക്തഭടൻ സുഡാനിൽ വെടിയേറ്റ് മരിച്ചു
ആലക്കോട് : സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ ഏറ്റു മുട്ടൽ നടക്കുന്ന സുഡാനിൽ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു.
വിമുക്ത ഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം.
വീട്ടിനുള്ളിൽ ഫോൺ സംസാരിക്കുമ്പോൾ ആയിരുന്നു വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഉണ്ടായിരുന്നു അവർ അത്ഭുതകരമായി രക്ഷപ്പെട്ടു..

Comments
Post a Comment