യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.

 നീതി നിഷേധങ്ങളിൽ നിശബ്ദതരാവില്ല വിധ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല



എന്ന മുദ്രവാക്യമുയർത്തി കൊണ്ട് നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ നികേത് നാറാത്ത്, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജയചന്ദ്രൻ മാസ്റ്റർ, മനീഷ് കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.മുഹമ്മദ്‌ അമീൻ സ്വാഗതവും രാഹുൽ വാച്ചാപുറം നന്ദിയും പറഞ്ഞു.. മൻഷൂക് കെ എൻ, നൗഫൽ നാറാത്ത്, സുചിന എ,ശറഫുദ്ധീൻ മാതോടം,നിതിൻ സിവി,ആഷിത്ത് അശോകൻ,രാഹുൽ കണ്ണാടിപറമ്പ്, ധനേഷ് സിവി,ഉണ്ണി കണ്ണാടിപറമ്പ്, സനീഷ് ചിറയിൽ,മോഹനാഘനൻ തുടങ്ങിയവർ നേതൃത്വം നൽകി

Comments