അറക്കലും , ചിറക്കലും കഥ പറയുന്ന കണ്ണൂരിന്റെ മണ്ണിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രൗഢമാവും.

 നാളെ കേരളം കണ്ണൂരിലേക്ക്...




അറക്കലും , ചിറക്കലും കഥ പറയുന്ന

കണ്ണൂരിന്റെ മണ്ണിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രൗഢമാവും.


ഓ.ഖാലിദ് സാഹിബ് കർമ്മ സാക്ഷ്യം തീർത്ത

ഭൂമിക മറ്റൊരു ചരിത്രത്തിനു വേദിയാവുകയാണ്.  


ഇസ്‌ലാമിന്റെ സുവർണ്ണശോഭയെ ഉജ്വലമായി ജ്വലിപ്പിച്ചെടുത്ത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചുണക്കുട്ടികൾ

വിണ്ണിലേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞ്

തൊണ്ട പൊട്ടി വിപ്ളവ മുദ്രാവാക്യങ്ങൾ

വിളിച്ച് പട്ടാളച്ചിട്ടയിൽ നീങ്ങുമ്പോൾ

കണ്ണൂരിന്റെ രാജവീഥികൾ ഹർഷപുളകിതമാവും. 


അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ

മുഖം പൊത്തുന്ന ശനിയാഴ്ച്ചത്തെ

സായാഹ്നത്തിനു പുതുശോഭയായിരിക്കും...

ഇടനെഞ്ചിൽ നിന്നുയരുന്ന വിപ്ലവ

ശീലുകൾ കേൾക്കാനും, അഭിവാദ്യം

ചെയ്യാനും സുൽത്താനുൽ ഉലമ വരും...

ഒറ്റ മനസ്സാൽ ഉണർന്നിരുന്നു ഈ ഹരിശ്വേത നീലിമ നെഞ്ചോട് ചേർത്ത്

വെക്കാൻ, ആ മനോഹര ചിത്രം കൺപാർക്കാൻ കേരളം കണ്ണൂരിലേക്ക്

ഒഴുകി പരക്കുകയാണ്......

2023 ഏപ്രിൽ 29 ശനി -നാളെ......

എസ് എസ് എഫിന്റെ എൈതിഹാസിക

ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനത്തിലേക്ക് സുസ്വാഗതം...

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.