കണ്ണൂർ: ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം

 ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പകർത്തി പ്രചരിപ്പിച്ചു.. വിദ്യാർത്ഥി പിടിയിൽ



കണ്ണൂർ: ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക ആയിരുന്നു.


നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്. നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.


പടക്കത്തിൻ്റെ വെടിമരുന്നാണ് ഉപയോഗിച്ചത് എന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.