വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്' വഞ്ചിതരാകരുതെന്ന് മന്ത്രി




തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. ഇതിന് എതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും തട്ടിപ്പിൽ പെടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 


വിദ്യാർത്ഥികൾക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. ലിങ്കിൽ വിദ്യാർത്ഥിയുടെ പേരും വയസ്സും ഫോൺ നമ്പറും നൽകാൻ നിർദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സർക്കാർ മുദ്രയും ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.