എടക്കാട് സ്വദേശി അനില്‍ കുമാറിന്റെ അമ്മയോടാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്
മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് പരാക്രമം; ധര്‍മടം സി.ഐ സ്മിതേഷിന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സി.ഐക്ക് സസ്‌പെന്‍ഷന്‍. എടക്കാട് സ്വദേശി അനില്‍ കുമാറിന്റെ അമ്മയോടാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.
അന്വേഷണ വിധേയമായാണ് നിലവില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന അമ്മയുടെ അടുത്ത് അസഭ്യം പറയുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെയുള്ള നടപടി.


Comments
Post a Comment