കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്




കോഴിക്കോട്: കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിൻ്റുകള്‍ പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ക്കുള്ള സംസ്ഥാന തല പഠന ക്ലാസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.


ജനറല്‍ 6094, എഴുപത് വയസ് വിഭാഗത്തില്‍ 1430, സ്ത്രീകള്‍ മാത്രം 2807 എന്നിങ്ങനെ 10,331 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും സര്‍വീസ് നടത്തും.


ഒന്നേമുക്കാല്‍ ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് കര്‍മ്മത്തിന് എത്തും. സ്വകാര്യ ഏജന്‍സികള്‍ വഴി 35000 പേര്‍ക്കും അനുമതി ഉണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള പoന ക്ലാസ് ഏപ്രില്‍ 24ന് മലപ്പുറം കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.