ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു



കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം വി ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. കണ്ണൂർ വാരത്ത് ശങ്കർ ഭവനിൽ ആയിരുന്നു താമസം. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ.


ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, ലോക നേതാക്കളായ മാർട്ടിൻ ലൂതർകിങ്‌, മൗണ്ട് ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശ യാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദം ഉണ്ടായിരുന്നു.


ഭാര്യ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ. മരുമക്കൾ: പൂർണിമ അജയ്‌ ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ്‌ നായർ. സഹോദരങ്ങൾ: എം ബാലൻ, പരേതരായ എം കൃഷ്ണൻ നായർ, എം കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം നാരായണൻ, എം ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.