കാർ അപകടം; ഇരിട്ടി, വെള്ളരിക്കുണ്ട് സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ മൂന്ന് പേര് മരണപ്പെട്ടു



*ഇരിട്ടി:* കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറി‍ഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാർത്ഥിയായ കണ്ണൂർ ഇരിട്ടി പാലത്തും കടവ് കച്ചേരി കടവ് ചെൻമേലിൽ അഡോൺ ബെസ്റ്റി, ബി കോം വിദ്യാർത്ഥിനിയായ ഇരിട്ടി അങ്ങാടി കടവ് കലറക്കൽ ജിസ്‌ന മേരി ജോസഫ്, ബി കോം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ കാസർഗോഡ് വെള്ളരിക്കുണ്ട് സ്നേഹ എന്നിവരാണ് മരിച്ചത്.



അഡോൺ ബെസ്റ്റി യുടെ സഹോദരി പരികുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്.മറ്റുള്ളവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു അപകടം.മേലാറ്റൂർ സന്ദർശനം കഴിഞ്ഞ് വരുന്നവരായിരുന്ന് കാറിൽ ഉണ്ടായിരുന്നത്.പുഴ മുടിക്ക് സമീപം തൂണിൽ ഇടിച്ച് കാർ പത്തടിയോളം താഴ്ചയിൽ മറിഞ്ഞ്.ടാറ്റ ടിയാഗോ കാർ ആണ് അപകടത്തിൽപെട്ടത്.രാത്രി ബന്ധുക്കൾ വന്നിട്ടാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.