സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം



ചേലോറ: സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. ഏച്ചൂർ വാണിയൻ ചാലിലെ വി സി ഹരീന്ദ്രൻ (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ കൂടാളി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത്.


ജോലി കഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് വരിക ആയിരുന്നു. പരിക്കേറ്റ ഹരീന്ദ്രനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ ഷീജ.


മക്കൾ: ആതിര (മേലൂർ), ആദർശ് (സി പി എം വാണിയഞ്ചാൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.