പങ്കാളിയാണന്ന് കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ. തളിപ്പറമ്പ് എംപ്ലോയിസ് & പെൻഷനേഴ്സ് വെൽവെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവൽക്കരിച്ച പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം

 സഹകരണ പ്രസ്ഥാനങ്ങൾ സാധാരാണക്കാരൻ്റെ അത്താണി അഡ്വ: ടി.ഒ.മോഹനൻ



ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാരന് ധൈര്യപൂർവ്വം ആശ്രയിക്കാവുന്ന സഹകരണ പ്രസ്ഥാനങ്ങൾ സാധാരണക്കാരൻ്റെ സാമ്പത്തിക ആവശ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണന്ന് കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ. തളിപ്പറമ്പ് എംപ്ലോയിസ് & പെൻഷനേഴ്സ് വെൽവെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവൽക്കരിച്ച പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിറൻ്റ് കെ.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുഖ്യ തിഥിയായി. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജി ട്രാർ (ജനറൽ) പി.പി.സുനിലൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും NG0 അസോസിയേഷൻ ജില്ല പ്രസിറൻ്റ് കെ.വി.മഹേഷ് മുൻ പ്രസിറൻ്റ് സി.എച്ച്.ശശീന്ദ്രൻ്റെ ഫോട്ടോ അനാഛാദനവും നിർവ്വഹിച്ചു. സൊസൈറ്റി സെക്രട്ടറി ഗ്രീഷ്മ.എം റിപ്പോർട്ട് അവതരിപ്പിച്ചു.ടി.ആർ.മോഹൻദാസ്, രതീഷ്.ടി .വി, കുബേരൻ നമ്പൂതിരി.വി.ബി, കെ.വി.ടി.മുസ്തഫ, എന്നിവർ സംസാരിച്ചു. സാബു പി.സി സ്വാഗതവും കുഞ്ഞമ്മ തോമസ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.