തളിപ്പറമ്പ് സർ സയ്യിദ് കോളേജ് 1985-87 പ്രീ ഡിഗ്രി കൂട്ടായ്മ ഓട്ടോഗ്രാഫ് വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം സംഘടിപ്പിച്ചു
വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് 1985-87 പ്രീ ഡിഗ്രി കൂട്ടായ്മ ഓട്ടോഗ്രാഫ് വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ്
അജ് വ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നൂറോളം പൂർവ്വ വിദ്യാർഥികൾ പങ്കെടുത്ത സംഗമത്തിൽ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ സലീം, സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, ഡോക്ടർ അബ്ദുൽ സലാം, എം എസ് ഉമ്മർ, ഡോക്ടർ നഫീസ ബേബി, രഘുനാഥ് എന്നിവർ സംസാരിച്ചു. ഓട്ടോഗ്രാഫ് പ്രസിഡന്റ് കെ പി വിലാസന്റെ അധ്യക്ഷതയിൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊടിയിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


Comments
Post a Comment