തളിപ്പറമ്പ്:കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ഇന്നലെ വൈകുന്നേരം

 കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നേഴ്സ് കാറിടിച്ച് മരിച്ചു.




 തളിപ്പറമ്പ് : നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത് ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാസർഗോഡ് രജിസ്ട്രേഷൻ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ പോലീസുകാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ.രണ്ട് മക്കളുണ്ട്. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം