സ്വാഗതം ഗ്രൂപ്പ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു



മയ്യിൽ: മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ 1984 -85 പത്താം തരം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്വാഗതം ഗ്രൂപ്പ് നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മയ്യിൽ വ്യാപാര ഭവനിൽ നടന്ന പരിപാടി നോമ്പ് തുറയോടെ ആരംഭിച്ചു.


കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ഗ്രൂപ്പ് അംഗവുമായ യൂസഫ് പാലക്കീൽ അധ്യക്ഷത വഹിച്ചു. സഹപാഠികളായ ഇ പി നസീർ, ഉല്ലാസൻ കെ, പ്രദീപൻ പയ്യൻ, വിജയൻ ടി, ഉഷ പി സി, മനോഹരൻ യു പി എന്നിവർ റംസാൻ വ്രതത്തിന്റെ പ്രത്യേകതയെ കുറിച്ചും റംസാൻ ആശംസകൾ നേർന്നും സംസാരിച്ചു. പുരുഷോത്തമൻ പി വി സ്വാഗതവും എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??