വന്ദേഭാരതിന്റെസമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ




തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30ന്കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 


ട്രയല്‍ റണ്‍ നടത്തിയ സമയക്രമംതന്നെയാണ് റെയില്‍വേനിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള12എക്കോണമി കോച്ചുകളാണ് ഉണ്ടാകുക. 


എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ. മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..