പാപ്പിനിശ്ശേരി: പള്ളികളിൽ കുട്ടികളുടെ കലപിലയെ

 കുട്ടികൾക്ക് ഇവിടം ആരാധനയുടെ 
മൽസരരാവുകൾ  

 റമദാനിൽ മലർവാടി മസ്ജിദുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച "ഒരു ദിനം ഒരു ചോദ്യം " വിജ്ഞാന മൽസരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി സി.കെ.എ.ജബ്ബാർ സമ്മാനങ്ങൾ നൽകുന്നു.



പാപ്പിനിശ്ശേരി: പള്ളികളിൽ കുട്ടികളുടെ കലപിലയെ  ആരാധനയുടെ മൽസരപ്പിരിമുറുക്കമാക്കി മാറ്റി മലർവാടി ബാലസംഘം റമദാൻ രാവുകളെ സർഗാത്മകമാക്കി.  റമദാൻ രാത്രി നമസ്കാരത്തിന് മുതിർന്നവരോടൊപ്പം വരുന്ന കുട്ടികൾ പള്ളിമുറ്റത്ത് കളിതമാശകളിൽ മുഴുകുന്നതിനെയാണ് മലർവാടി സർഗ്ഗാത്മകമാക്കി മാറ്റിയത്." "ഒരു ദിനം ഒരു ചോദ്യം " എന്ന പരിപാടിയിൽ എല്ലാ ദിവസവും വിശുദ്ധ ഖുർആനെ അടിസ്ഥാനമാക്കി ചോദ്യം നൽകും. വീട്ടിലെത്തി കുട്ടികൾ സ്വയം ഖുർആൻ പരിശോധിച്ച് പള്ളി വാരാന്തയിൽ സ്ഥാപിച്ച ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും. നമസ്കാര ശേഷം  ശരിഉത്തരം എഴുതിയവർക്ക്  നറുക്കെടുത്ത് സമ്മാനം. പാപ്പിനിശ്ശേരി മസ്ജിദുൽ ഈമാനിൽ  25 ദിവസം ഇത് തുടർന്നു. സമാപന ദിവസം മൽസരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മധുരവും നൽകി. പെൺകുട്ടികൾ ഉൾപ്പെടെ നാൽപതോളം കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു. റമദാൻ രാവിൽ കുട്ടികൾ കവലകളിൽ അലയുന്നതിനെയും   പള്ളിയിൽ എത്തിയാൽ അലസമായി മാറി നിൽക്കുന്നതിനെയും  രചനാത്മകമായി അഭിമുഖീകരിക്കുന്ന ഈ രീതിയെ  രക്ഷിതാക്കൾ  അകമഴിഞ്ഞ് പ്രൊൽസാഹിപ്പിച്ചു. ജമാഅത്തെ ഇസ് ലാമി പാപ്പിനിശ്ശേരി വിദ്യാഭ്യാസ വകുപ്പ് കൺവീനർ  ഡോ.അബ്ദുന്നാസർ,  മസ്ജിദുൽ ഈമാൻ അൽ മദ്റസത്തുൽ ഇസ് ലാമിയ്യ സദർ വി.എം. നവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..