അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ




ആറാട്ടുപുഴ: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ (ഉദയം കടത്ത്) സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി - 54 ) മകൾ അഞ്ജു ( രേവതി - 34) എന്നിവരാണ് മരിച്ചത്.




ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറത്തു പോയ ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ തിരികെ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.


അയൽവാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷിജുവാണ് രേവതിയുടെ ഭർത്താവ്. ജാഗ്നവി, ജാഗ്നവ് എന്നിവർ മക്കളാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം