രാധാകൃഷ്ണൻ മാണിക്കോത്തിന് പൗര സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു



മയ്യിൽ: സർവ്വീസിൽ നിന്നും വിരമിക്കുന്ന ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന് കയരളത്ത് നടക്കുന്ന പൗര സ്വീകരണത്തിൻ്റെയും സാംസ്കാരിക- കലാ പരിപാടികളുടെയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കയരളത്ത് നടന്നു.


സംഘാടക സമിതി രൂപീകരണ യോഗത്തിന് മാണിക്കോത്ത് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര പരിപാടി വിശദീകരണം നടത്തി. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, ഷജയ് ടി, ബാബു പണ്ണേരി, കെ സി രമേശൻ, പി വിജേഷ്, പി കെ ജയരാജൻ, എ കെ രതീഷ്, രാഹുൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. രാജീവൻ മാണിക്കോത്ത് സ്വാഗതവും സി ഒ ഹരീഷ് നന്ദിയും രേഖപ്പെടുത്തി.


രവി മാണിക്കോത്ത് ചെയർമാനും കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്രീധരൻ സംഘമിത്രയെയും കൺവീനറായി പി വിജേഷിനെയും യോഗം ചുമതപ്പെടുത്തി. മെയ് 28 ഞായറാഴ്ച പൗര സ്വീകരണവും വിവിധ കലാപരിപാടികളും സാംസ്കാരിക സദസ്സും അരങ്ങേറും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം