രണ്ടാം പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർഗോഡ് എത്തി.




തിരുവനന്തപുരം: രണ്ടാം പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർഗോഡ് എത്തി.പുലർച്ചെ 5:20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 1:10 നാണ് കാസർഗോഡ് എത്തിയത്.7 മണിക്കൂർ 50 മിനിട്ടാണ് ട്രെയിൻ കാസർഗോഡ് എത്താൻ എടുത്ത സമയം.തിങ്കളാഴ്ചതെ പരീക്ഷണ യാത്രയിൽ തിരുവനന്തപുരത്ത് നിന്ന് 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിൽ എത്തിയത്. കഴിഞ്ഞ തവണത്തെ കാൾ 17 മിനിറ്റ് നേരത്തെ ആണ് ഈ പ്രാവശ്യം കണ്ണൂരിൽ എത്തിയത്.


തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിച്ചിരുന്നത്.ആദ്യ ഘട്ട പരീക്ഷണ ഓട്ടവും നടത്തിയിരുന്നു.എന്നാൽ ഈ സമയം കാസർഗോഡ് ഉൾപ്പെട്ടിരുന്നില്ല.ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം കാസർഗോഡ് നിന്നും പുറപ്പെട്ട് രാത്രി തിരുവനന്തപുരത്ത് എത്തും.



പ്രധാന മന്ത്രി 25 ന് വന്ദേ ഭാരത് ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടി യായാണ് ഈ പരീക്ഷണ ഓട്ടം.വരും ദിവസങ്ങളിലും പരീക്ഷണ ഓട്ടം ഉണ്ടാകുമെന്നാണ് റെയ്ൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.