വിമാനത്താവളത്തില്‍ നിന്ന് ബസ് വേണം-വി.ടി.വി.നിവേദനം നല്‍കി.

 




അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളത്തില്‍ നിന്നുംകാസര്‍ഗോഡേക്കും തിരിച്ചും ഏതാനും കെ എസ് ആര്‍ ടി സീബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍സൗഹൃദവേദി അബുദാബി ഘടകം രക്ഷാധികാരി വി.ടി.വിദാമോദരന്‍ കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് സമര്‍പ്പിച്ചു.


അബുദാബി ഇന്ത്യന്‍ മീഡിയയുടെപുതിയ മാനേജിങ് കമ്മറ്റിയുടെപ്രവത്തനോത്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. പോകുന്നതും വരുന്നതുമായ വിമാനങ്ങളുടെ സമയക്രമംനോക്കി സാധിക്കുന്നത് ചെയ്യാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി വി.ടി.വി പറഞ്ഞു.



സുരേഷ് പയ്യന്നൂര്‍, ഇന്ത്യന്‍ മീഡിയ ഭാരവാഹികളായ സമീര്‍കല്ലറ, റാഷിദ് പൂമാടം, എന്‍ എം അബൂബക്കര്‍, എന്നിവര്‍ വി ടി വി യോടൊപ്പം മന്ത്രിയെ സന്ദര്‍ശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..