കണ്ണൂർ : 40 ഗ്രാം MDMA യുമായി രണ്ട് പേർ പോലീസ് പിടിയിൽ



 പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് KL 60 *S* 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ

കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്. 


പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.