എസ്ഡിപിഐ യുടെ വിജയത്തെ അപകടകരമായി ചിത്രീകരിക്കുന്നവർ ജനാധിപത്യത്തിൻ്റെ ഒറ്റുകാർ: സി.പി.എ ലത്തീഫ്
കണ്ണൂർ:തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനെ അപകടകരമായി ചിത്രീകരിക്കുന്നവർ ജനാധിപത്യത്തിൻ്റെ ഒറ്റുകാരാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലതീഫ് പറഞ്ഞു. ടൗൺ സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ലീഡ് - 2 എന്ന പേരിലുള്ള ജില്ലാ നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജനവിഭാഗങ്ങൾ രാഷ്ട്രീയമായി ശക്തിയാർജ്ജിക്കുന്നതിലും ജനാധിപത്യ പോരാട്ടത്തിലൂടെ അധികാരത്തിലെത്തുന്നതിലും അസഹിഷ്ണുത കാണിക്കുന്നത് ബൂർഷ്വാ മാടമ്പിത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയുടെ അംഗീകാരത്തോടെ എസ്.ഡി.പി.ഐ നേടാനിരിക്കുന്ന വിജയങ്ങൾ ടി പി രാമകൃഷ്ണ- രാഹുൽ മാങ്കൂട്ടത്തിലുകളുടെ വംശനാശത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ സ്വാഗതവും സെക്രട്ടറി പി സി ശഫീഖ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് നൗഷാദ് പുന്നക്കൽ, ജില്ലാ സെക്രട്ടറിമാരായ ഷംസീർ പി.ടി.വി, കെ.വി റജീന, ഷംസുദ്ദീൻ മൗലവി പങ്കെടുത്തു.
Comments
Post a Comment