നാറാത്ത് : മാങ്കടവ് : കല്ലൂരിക്കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്; കിഫ്‌ബി സംഘം പരിശോധിച്ചു
മയ്യിൽ നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലവും അപ്രോച്ച് റോഡും യാഥാര്‍ഥ്യത്തിലേക്ക്. കിഫ്‌ബി അപ്രൈസ്സൽ വിംഗ് മേധാവി പാലം, അപ്രോച്ച് റോഡ് എന്നിവ പരിശോധിച്ചു. പദ്ധതിക്കായി 43.17 കോടി രൂപയുടെ പുതുക്കിയ ഡിപിആർ സമർപ്പിച്ചതായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് പറഞ്ഞു. കെ.വി സുമേഷ് എംഎൽഎ നിയമസഭയിൽ നൽകിയ സബ്മിഷനുള്ള മറുപടിയിൽ പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി നൽകിയിരുന്നു. പാലം വരുന്നതോടെ വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകും. പുതിയതെരുവിലെ ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇത് സഹായകമാവും.
Comments
Post a Comment