ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
BJP കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ.കെ വിനോദ് കുമാറിനെയും മയ്യിൽ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശ്രീഷ് മീനാത്തിനെയും പുതുതായി തെരഞ്ഞെടുത്ത മറ്റ് ഭാരവാഹികളെയും ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
ചേലേരി ഈശാനമംഗലത്തെ BJP കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന പരിപാടിയിൽ BJP കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ഗോപാലകൃഷ്‌ണൻ്റെ അധ്യക്ഷതയിൽ BJP ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ.കെ വിനോദ് കുമാറിനെ ഇ പി ഗോപാലകൃഷ്ണനും മയ്യിൽ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശ്രീഷ് മീനാത്തിനെ ജനറൽ സെക്രട്ടറി ദേവരാജനും ഹാരാർപ്പണം നടത്തി അനുമോദിച്ചു. ആദ്യ കാല പ്രവർത്തകരായിരുന്ന സി.വി. പുരുഷോത്തമൻ, എം കൃഷ്‌ണവാര്യർ, സി.കുഞ്ഞബു, കെ.പി.ചന്ദ്ര ഭാനു, മുണ്ടേരി ചന്ദ്രൻ എന്നിവരെ സി.രാഘുനാഥ്, കെ.കെ വിനോദ് കുമാർ എന്നിവർ ചേർന്ന് ആദരിച്ചു. ഡൌൺ സിൻഡ്രോം ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ ഓട്ടത്തിലും സോഫ്റ്റ്ബോൾ ത്രോ ഇനത്തിലും ഒന്നാം സ്ഥലവും ഗോൾഡ് മെഡലും നേടിയ ചേലേരിയിലെ നിവേദ്യയെ മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി പരിപാടിയിൽ ആദരിച്ചു. വാർഡമെംബർ ഗീത വി.വി., മണ്ഡലം പ്രസിഡണ്ട്
ശ്രീഷ് മീനാത്ത് എന്നിവർ സംസാരിച്ചു.പരിപാടിയിൽ ദേവരാജൻ സ്വാഗതവും പ്രദീപൻ.ടി നന്ദിയും പറഞ്ഞു.
Comments
Post a Comment