കൊളച്ചേരി : ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
ആശാവർക്കർമാർരണ്ടാഴ്ചയിലേറെക്കാലമായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന സമരം അട്ടിമറിക്കുന്നതിനുംആശാവർക്കർമാരെഭീഷണിപ്പെടുത്തിപിന്തിരിപ്പിക്കുന്നതിനും വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് കൊളച്ചേരി പഞ്ചായത്തിലെആശാവർക്കർമാരും പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കന്മാരും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു പ്രതിഷേധ സമരം കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഡിസിസി നിർവാഹക സമിതി അംഗം കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ നേർന്നുകൊണ്ട് നേതാക്കളായ സി. ശ്രീധരൻ മാസ്റ്റർ, കെ ബാലസുബ്രഹ്മണ്യം, ദാമോദരൻ കൊയിലേരിയൻ,തുടങ്ങിയവർ സംസാരിച്ചു ചേലേരി മണ്ഡലം പ്രസിഡണ്ട് എം കെ സുകുമാരൻ സ്വാഗതവും സി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു സമരത്തിന്എം സജിമ ,വീ സന്ധ്യാ ,സുനിത അബൂബക്കർ, ആശാവർക്കർമാരായ റംലത്ത്, കെ പി രമ, സജ്നാ അശോകൻ ,ജയശ്രീ, പി വേലായുധൻ ഷംസു കുളിയാല്‍ വിദ്യഷൈജു,പി.പിശാദിലി ,CPമൊയ്തു കെ. വത്സൻ.എ ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി...
,
Comments
Post a Comment