കണ്ണൂർ : മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് മരിച്ചു.

 



വെള്ളരിക്കുണ്ട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണി ടോമി(31) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് കൊന്നക്കാട് സ്വദേശിയായ കാരുപള്ളത്ത് കെ.എ.ജിജോമോന്റെ വീട്ടിലെ കിണറിലെ മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് കൊന്നക്കാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..