പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിലിന് വിജയം

    



ലെൻസ്ഫെഡ് സംസ്ഥാന സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ 27/02/2025 ന് എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ പ്രചരണാർത്ഥത്തിന്റെ ഭാഗമായി 23/02/2025ന് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന ക്രിക്കറ്റ് മത്സരത്തിൽ പവർ ക്രിക്കറ്റ് ക്ലബ്‌ മയ്യിൽ ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 4 വിക്കറ്റിന് തോൽപ്പിച്ചു. മത്സരത്തിൽ ടി.പി ബദറുദ്ദീനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.ഒളിമ്പിക്അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ സ്പോർട്സ് കമ്മിറ്റി ചെയർമാൻ പി. വി ഉണ്ണികൃഷ്ണൻ സമ്മാനദാനം നടത്തി. ആർ അജയൻ, സത്യൻ കെ. ഒ, ഷൈജു ടി. പി എന്നിവർ സംസാരിച്ചു.പരിപാടിക്ക് രാജു പപ്പാസ് സ്വാഗതവും ഹാഷിം വി. പി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.