സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്ര പ്രദർശനവും
മയ്യിൽ: മയ്യിൽ ബ്രഹ്മകുമാരീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വേളം മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്ര പ്രദർശനവും തുടങ്ങി.
ക്ഷേത്രം മേൽശാന്തിമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അരവിന്ദാക്ഷൻ മാസ്റ്റർ പ്രഭാഷണം നടത്തി.
ചടങ്ങിൽ ക്ഷേത്രം മേൽശാന്തിമാരായ മഹാസേനൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, അനീഷ് നമ്പൂതിരി, ജീവക്കാരായ സതീശൻ നമ്പീശൻ, നാരായണ മാരാർ, ശ്രീജിത്ത് മാരാർ, ബാലകൃഷ്ണൻ മാരാർ, കാർത്യായനി വാരസ്യാർ, പ്രദീപൻ, പ്രതീഷ്, പ്രദീപൻ, രാജേഷ്, അന്നദാന ചുമതല വഹിക്കുന്ന പുഷ്പവല്ലി, സരോജിനി, ജനാർദ്ദനൻ എന്നിവരെ ആദരിച്ചു.
അമ്പലപ്പുഴ ശ്രീ അരവിന്ദാക്ഷൻ മാസ്റ്റർ, ബ്രഹ്മകുമാരീസ് ജില്ല ഇൻചാർജ് ബി കെ സബിത, ബി കെ പ്രിയ, ബി കെ ശാന്തി, ബി കെ ഗ്രീഷ്മ, ബി കെ മിനി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്ര പ്രദർശനവും ശിവരാത്രി വരെ തുടരും.
Comments
Post a Comment