പള്ളേരിമാപ്പിള.എൽ. സ്കൂൾ വാർഷികാഘോഷവും എൻഡോവ് മെന്റ് വിതരണവും
ആറാം പീടിക : പള്ളേരി മാപ്പിള എൽ പി സ്കൂളിന്റെ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി എ പ്രസിഡണ്ട് പി. പി. റഹീം അധ്യക്ഷനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് നാറത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദലി ആറാം പിപീടിക മദർ പി ടി എ പ്രസിഡണ്ട് സമീറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാനേജ്മെന്റ് പ്രതിനിധി കെ ജയപ്രകാശൻ മാസ്റ്റർ എന്റോവ് മെന്റ് വിതരണം നടത്തി. പ്രധാന അധ്യാപിക ടി പ്രീത സ്വാഗതവും രമ്യ. കെ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Comments
Post a Comment