അഴീക്കോട്‌ വെടിക്കെട്ടിന് ഇടയിൽ ഉണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.

 



കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിന് ഇടയിൽ ഉണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.


ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിന് ഇടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടം.


ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിന് ഇടയിലേക്ക് വീണ് പൊട്ടുകയായിരുന്നു.


ഒരാളുടെ നില ​ഗുരുതരമാണ്. ഇയാളെ മം​ഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. 


തെങ്ങിൽ കയറുന്ന ബപ്പിരിയൻ തെയ്യം കാണാൻ നിരവധി ആളുകളാണ് എത്തിയിരുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.