നന്മയുടെ കുഞ്ഞു കരങ്ങൾ നീട്ടി കൂനം എൽ പി സ്കൂളിലെ കുഞ്ഞുങ്ങൾ
കൂനം: കുരുന്നു പ്രായത്തിൽ തന്നെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരോട് കരുണയുള്ളവരായി തീരുന്നതിന് കുഞ്ഞു കരങ്ങളുടെ മാതൃക. കൂനം എ.എൽ പി സ്കൂളിലെ മൂന്നാംതരത്തിലെ ഓരോ വറ്റും എന്നപാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത ഒരു ദിവസം ഒരു രൂപ ദുരിത ബാധിതർക്കായി എന്നപദ്ധതിയിൽ ആണ് കുട്ടികളും അധ്യാപികയും ഓരോ ദിവസവും ഒരു രൂപ എന്നതോതിൽ പണം നിക്ഷേപിച്ചു വരുന്നത്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു രൂപ എന്ന നിലയിലാണ് കുഞ്ഞുങ്ങൾ ശേഖരിച്ചു വരുന്നത് ക്ലാസ് ടീച്ചറായ ഷീബ. ടി.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനത്തിന്റെ ഫലപ്രാപ്തിയായി തങ്ങൾ സ്വരൂപിച്ച പണം കുട്ടികൾ അമർഷാൻ ഫൗണ്ടേഷനിലേക്ക് സംഭാവന നൽകി. പരിപാടിയുടെ പരിപൂർണ്ണതയിൽ തുക പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ ക്ലാസ് അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളിൽ വച്ച് കൈമാറി. കുഞ്ഞു മനസ്സിൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി രൂപപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Comments
Post a Comment