നാറാത്ത് : കോഴിയും കൂടും വിതരണം ചെയ്തു

 



നാറാത്ത് :നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ലെ മൃഗസംരക്ഷണ ഉപജീവന മേഖലയിലെ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ അംഗങ്ങളായ 17 പേർക്കുള്ള കോഴിയും കൂടും വിതരണം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. CDS ചെയർപേഴ്‌സൺ കെ.ഷീജ അധ്യക്ഷയായി.


വെറ്റിനറി സർജ്ജൻ റിൻസി തെരേസ സംരംഭകർക്ക് കോഴി പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി. പരിപാടിയിൽ പത്താം വാർഡ് മെമ്പർ ശരത്.എ. അഗ്രി സി.ആർ.പി വത്സല.പി, സിഡിഎസ് അക്കൗണ്ടന്റ് രേഷ്‌മ.പി, മാസ്റ്റർ സി.ആർ.പി ജസീറ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.