മലയോര മേഖലയിൽ ശനിയാഴ്ച വൈകിട്ട് കനത്ത മഴ പെയ്തു

 



നടുവിൽ മലയോര മേഖലയിൽ ശനിയാഴ്ച വൈകിട്ട് കനത്ത മഴ പെയ്തു. നടുവിൽ, കുടിയാന്മല, ചുഴലി, ചെമ്പന്തൊട്ടി ഭാഗങ്ങളിലായിരുന്നു മഴ.


ഒരുമണിക്കൂറോളം സമയം ശക്തമായ മഴയാണ് പെയ്തത്. കനത്ത ചൂടിനും പൊടിക്കും മഴ ആശ്വാസമായി. നിർമാണം നടക്കുന്ന നടുവിൽ- ശ്രീകണ്ഠപുരം റോഡിന്റെ പല ഭാഗങ്ങളും ചെളിയിൽ മുങ്ങി.


നടുവിൽ ടൗണിൽ മഴവെള്ളം യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പള്ളിത്തട്ടിൽ തൂണുകൾ നിലം പൊത്തിയതിനെ തുടർന്ന് വൈദ്യുത ലൈനുകൾ റോഡിൽ വീണു. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.