മയ്യിൽ : സ്വിച്ച് ബോർഡിൽ നിന്ന് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
മയ്യിൽ : സ്വിച്ച് ബോർഡിൽ നിന്ന് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
ചെറുപഴശ്ശി എൽ പി സ്കൂളിന് സമീപത്തെ ചെറിയാണ്ടി അഭിജിത് (19) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. കുഴഞ്ഞ് വീണ ഉടൻ മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്‌പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛൻ: സജീവൻ ഏച്ചൂർ. അമ്മ: ഷീജ. സഹോദരി: അനാമിക (വിദ്യാർഥിനി).
ഇന്ന് ഉച്ചക്ക് 12 മുതൽ നിരന്തോടിലും വീട്ടിലും ശേഷം ഏച്ചൂരിലെ വീട്ടിലും പൊതുദർശനം, തുടർന്ന് രണ്ടിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം.
Comments
Post a Comment