നാറാത്ത് യു.പി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
നാറാത്ത് യു.പി സ്കൂളിൽ നടന്ന ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് മയ്യിൽ സബ് ഇൻസ്പെക്ടർ പുത്തൻ പുരയിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു സിവിൽ പോലീസ് ഓഫീസർ സി.വിനീത് ബോധവത്കരണ ക്ലാസ്സ് എടുത്തു. മനീഷ് കണ്ണോത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാപ്റ്റൻ സുനിൽ ബാബു, ആനന്ദ് നാറാത്ത് , ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. സുമയ്യടിച്ചർ സ്വാഗതവും സ്കൂൾ ലീഡർ ഉമ്മർ ഫൈസൽ നന്ദിയും പറഞ്ഞു .

Comments
Post a Comment