കണ്ണൂര്‍ പട്ടാപ്പകൽ വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ.

 



നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻ പാറയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.


സ്കൂട്ടറിൽ എത്തിയ പ്രതി വയോധികയോട് വഴി ചോദിച്ച് നിൽക്കുന്നതിന് ഇടയിലാണ് മാല പൊട്ടിച്ച് രക്ഷപ്പെടുന്നത്. പ്രതി പൊട്ടിച്ചത് മുക്കുപണ്ടം ആയിരുന്നു.



കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്ക് ഉള്ളിലാണ് പ്രതി അറസ്റ്റിലായത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??