കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യംആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 13ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു. വൈകീട്ടോടെയാണ് സംഭവം.
ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെള്ളിയുടേയും ലീലയുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണിത്. കാട്ടാനകള്‍ തമ്പടിക്കുന്ന മേഖലയുമാണ്.
നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.
Comments
Post a Comment