ചെങ്ങളായി:ദീർഘദൂര ഓട്ടമത്സരം നടത്തി (മരത്തോൺ മത്സരം )
ചെങ്ങളായി. തേറളായി മാപ്പിള യുപി സ്കൂളിൻറെ 85 ആം വാർഷികത്തോടനുബന്ധിച്ച് മരത്തോൺ മത്സരം നടത്തി
കേരള സ്കൂൾ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു.
കുറുമാത്തൂർ ടൗൺ മുതൽ മണക്കാട് വഴി തേറളായി ജംഗ്ഷൻ വരെയായിരുന്നു മത്സരം. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജീവൻ പാച്ചേനിമാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പരിപാടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യാപകർ പിടിഎ ഭാരവാഹികൾ മാനേജ്മെൻറ് എജുക്കേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
സ്കൂൾ സ്കൗട്ട് അധ്യാപകനായ ഷാഹുൽ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി
Comments
Post a Comment