ചക്കരക്കല്ലില്‍ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

 



എം.ഡി.എം.എയുമായി ചക്കരക്കല്ലില്‍ മൂന്നുപേർ അറസ്റ്റില്‍. മുഴപ്പാല ആനേനി മെട്ടയിലെ സാരംഗ് (19), കൂറന്റെ പീടികയിലെ അനാമികയില്‍ അമൃത് ലാല്‍ (23), ആനേനിമെട്ട നേരോത്ത് അഖില്‍ പ്രകാശ് (28) എന്നിവരെയാണ് ചക്കരക്കല്‍ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുഴപ്പാല ബംഗ്ലാമെട്ടയില്‍ പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.


6ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മൂന്നുദിവസത്തിനിടെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ എം.ഡി.എം.എയുമായി പിടികൂടിയവരുടെ എണ്ണം ആറായിരിക്കുകയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..