സ്കൂട്ടറിന് കമ്മീഷൻ ഇനത്തിൽ അനന്തു കൈപ്പറ്റിയത് 7.5 കോടി.

 




മൂവാറ്റുപുഴ ഒരുസ്കൂട്ടറിന് 5000 രൂപ വീതം കമ്പനികളിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റി. ഇത്തരത്തിൽ 7.5 കോടിയോളം രൂപ സമ്പാദിച്ചെന്നും പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ.


ഇതിൽ നിന്നാണ് വിവിധ രാഷ്ട്രീയ നേതാക്കൾക്ക് രണ്ട് കോടിയോളം രൂപ നൽകിയതെന്നും ക്രൈംബ്രാഞ്ചിനോട് അനന്തു വെളിപ്പെടുത്തിയതായി റിപ്പോർട്ട്.


കമ്മീഷൻ ഇനത്തിലെ തുക കൈപ്പറ്റുന്നതിന് വേണ്ടി മാത്രം അനന്തുവിന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. കെ എൻ ആനന്ദ കുമാറിന്റെ സായി​ഗ്രാമം ട്രസ്റ്റിന് 1.71 കോടി രൂപയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപയും കൊടുത്തത് കമ്മീഷൻ ഇനത്തിൽ ലഭിച്ച തുകയിൽ നിന്നാണെന്നും അനന്തു വെളിപ്പെടുത്തി എന്നാണ് വിവരം.


അതേസമയം, തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തു കൃഷ്ണൻ തനിക്ക് നൽകിയത് അഭിഭാഷക ഫീസ് ആണെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു.


അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..