കീച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 27 മുതൽ മാർച്ച് 3 വരെ .
പാപ്പിനിശ്ശേരി : കീച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 27ന് ആരംഭിച്ച് മാർച്ച് മൂന്നിന് സമാപിക്കും. വടേശ്വരം ശ്രീ മഹാശിവക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് വരുന്നതോടെ കളിയാട്ടത്തിന് തുടക്കമാകും.28ന് പുലർച്ചെ വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി തെയ്യങ്ങളുടെ പുറപ്പാട്.രാത്രിയിൽ വീരൻ തെയ്യം.മാർച്ച് 2 ന് സന്ധ്യയ്ക്ക് ഇളങ്കോലത്തിന്റെ പുറപ്പാട് ഉണ്ടാകും തുടർന്ന് കീച്ചേരി കുന്ന് കേന്ദ്രീകരിച്ച് ക്ഷേത്രത്തിലേക്ക് താലപ്പൊലി വരവ്.സമാപനദിവസം കാരൻ തെയ്യം, നാഗകന്നി . വലിയ തമ്പുരാട്ടി എന്നീ തെയ്യങ്ങളും കെട്ടിയാടും.ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിടം 27 ന് 7 മണിക്ക് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.മാതാ അമൃതനന്ദമയി മഠം കണ്ണൂർ മഠാധിപതി അമൃത കൃപാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തും.27, മാർച്ച് 1തീയതികളിൽ നാട്ടുകാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.28രാത്രി 8 ന് കാലിക്കറ്റ് ചോയ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും 2 ന് രാത്രിയും 3 ന് ഉച്ചയ്ക്കും പ്രസാദ് സദ്യ ഉണ്ടായിരിക്കുന്നതാണ്.
Comments
Post a Comment