പുതിയതെരു : മാല കവർച്ച ചെയ്ത പ്രതി പിടിയിൽ
കണ്ണൂർ പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്
കണ്ണാടിപ്പറമ്പ് മാതോടം സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത് പുഴാതി സ്വദേശി സീത ലക്ഷ്‌മിയെ പിന്തുടർന്ന് രണ്ടേകാൽ പവൻ്റെ മാല കവരുകയായിരുന്നു
വളപട്ടണം എസ് എച്ച് ഒ കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വീട്ടിൽ വെച്ച് പിടികൂടിയത്
Comments
Post a Comment