പുഴാതി : ബലാത്സംഗക്കേസ്: മുൻ വില്ലേജ് ഓഫിസര്‍ക്ക് 10 വര്‍ഷം തടവ്

 



കുട്ടികളുടെ പ്രസിദ്ധീകരണം വില്‍ക്കാൻ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വില്ലേജ് ഓഫിസർക്ക് 10 വർഷം തടവും 20,000 രൂപ പിഴയും.

പിഴയടച്ചില്ലെങ്കില്‍ നാല് മാസംകൂടി ശിക്ഷ അനുഭവിക്കണം. 


കണ്ണൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്. പുഴാതി വില്ലേജ് ഓഫിസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണനെയാണ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയില്‍, കണ്ണൂരിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാഗസിൻ വില്‍പന നടത്തുന്നതിന് വീട്ടിലെത്തിയപ്പോഴാണ് സംഭവം. 


വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന വീടിന്റെ സെൻട്രല്‍ ഹാളിലേക്ക് ക്ഷണിച്ച്‌ ഗൂഗ്ള്‍ പേ ചെയ്യുകയും യു.പി.ഐ നമ്ബർ എഴുതുന്ന സമയം പരാതിക്കാരിയെ പിടിച്ചുവലിച്ച്‌ കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമാണ് കേസ്. കണ്ണൂർ വനിത സെല്‍ ഇൻസ്പെക്ടറായിരുന്ന പി. കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രീതകുമാരി ഹാജരായി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.