പി. ജയചന്ദ്രൻ അനുസ്മരണവും മ്യൂസിക് ക്ലബ്ബ് രൂപീകരണവും





കോമക്കരി നവപ്രഭ വായനശാല,നവപ്രഭ വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ' ജയ രാഗം' എന്ന പേരിൽ ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണവും മ്യൂസിക് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു. യുവ ഗായിക ആര്യാ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് സുസ്മിത. വി.വി ആദ്യക്ഷത വഹിച്ചു. കെ.വി മുരളീധരൻ, കെ.വി വിനായകൻ, സി.പി ഹരീന്ദ്രൻ, നിവ്യ.ഒ, ഷജു കെ വി , ദീപ. പി.പി,ഷീന എ.സി, രമ്യ എം.കെ, സുസ്മിത. വി.വി എന്നിവർ ജയചന്ദ്രൻ്റെ ഗാനങ്ങൾ അവതരിപ്പിച്ചു. കെ.വി. വിനായകൻ കൺവീനറും കെ.വി.മുരളീധരൻ ചെയർമാനുമായി നവ മ്യൂസിക് ക്ലബ് രൂപീകരിച്ചു.വായനശാല പ്രസിഡണ്ട് 

കെ.വി.ദിനേശൻ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..