നാറാത്ത് മാപ്പിള എൽ പി സ്കൂൾ 99 ആം വാർഷികം ആഘോഷിച്ചു
വാർഷികചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് റസാന എൽ സ്വാഗതഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ നികേത് നാറാത്ത് കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വാർഡ്മെമ്പർ സൈഫുദ്ധീൻ നാറാത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. റിട്ട:ഹെഡ്മിസ്ട്രെസ് പുഷ്പജ.യു, സ്കൂൾ മാനേജർ അബുസാലിഹ്, നാറാത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സഹജൻ. എ, മുൻ അറബിക് അദ്ധ്യാപകൻ ഹുസൈനാർ മാസ്റ്റർ, എസ് ആർ ജി കൺവീനർ കെ വി പ്രിജിന, പിടിഎ വൈസ് പ്രസിഡന്റ് ആർ കെ സുമയ്യ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി എ പി കദീജ പരിപാടിയിൽ നന്ദി പ്രകാശനം നടത്തി.
Comments
Post a Comment