അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗഹൃദം എസ് എസ് എൽ സി ബാച്ചിൻ്റെ വകയായി സ്കൂളിന് ഫാനുകൾ നൽകി
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിന് ഫാനുകൾ നൽകി
അരോളി :
അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗഹൃദം എസ് എസ് എൽ സി ബാച്ചിൻ്റെ വകയായി സ്കൂളിന് ഫാനുകൾ നൽകി.
സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ
രാരീഷ് ചന്ദ്രൻ,
സത്മ രാജൻ, റംസീന എന്നിവർ ഉപഹാരം കൈമാറി.
സ്കൂൾ സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ,
പി ടി എ പ്രസിഡന്റ് സുനന്ദ് എം കെ, സജി മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.
ഫെബ്രുവരി ഒമ്പതിന് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തിയിരുന്നു.
കോവിഡ് സമയത്ത് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകിയും സൗഹൃദം കൂട്ടായ്മ മാതൃകയായിരുന്നു.
Comments
Post a Comment